ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കണ്ണൂരിലെ മാടായിപ്പാറ. കാക്കപ്പൂവുകൾ പൂത്തുനിൽക്കുന്ന സമയത്ത് മാടായിപ്പാറ സഞ്ചാരികളുടെ സ്വർഗമാവും. ജൂതക്കുളമാണ് സഞ്ചാരികളെ മാടായിപ്പാറയിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.
പുരാതന കാലത്ത് ജൂതന്മാർ നിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കുളമാണിത്. അങ്ങനെയാണ് ജൂതക്കുളം എന്ന പേരുവന്നത്. ചെങ്കല്ല് തുരന്നെടുത്താണ് ജൂതക്കുളം നിർമിച്ചിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയാണിത്.
അറുപതടി നീളവും നാല്പത്തഞ്ചടി വീതിയുമുണ്ട് ഈ നിർമിതിക്ക്. പല നൂറ്റാണ്ടുമുമ്പ് പലായനം ചെയ്ത് ജൂതന്മാർ ഇന്ത്യയിലെത്തി. ഏഴിമലയുടെ സമീപത്തെത്തിയ ജൂതന്മാർക്ക് മൂഷക രാജവംശം മാടായിയിൽ അഭയം നൽകുകയുമായിരുന്നു എന്നാണ് ചരിത്രം.
Content Highlights: jews pond in in madayipara pazhayangadi tourist destination
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..