ഏഴ് വർഷം മുമ്പ് 'കോമ്പസു'മായി ഇന്ത്യയിലെത്തിയ അമേരിക്കൻ 'ജീപ്പ്' 'മെറിഡിയനു'മായി വീണ്ടുമെത്തിയിരിക്കുകയാണ്. 'കോമ്പസി'ന്റെ വിജയം ആവർത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് രംഗപ്രവേശം. ഫോർഡ് 'എൻഡവർ' ഒഴിച്ചിട്ട ശൂന്യതയിലേക്ക് കണ്ണുംനട്ടാണ് 'മെറിഡിയ'ന്റെ വരവ്.
അമേരിക്കൻ 'ജീപ്പി'ന്റെ ജീനുകൾ നിറഞ്ഞുതന്നെയാണ് 'മെറിഡിയനും' വരുന്നത്. മുൻകാഴ്ചയിലെ സൗന്ദര്യം 'ജീപ്പി'ന്റെ സ്വതസിദ്ധമായ ഏഴ് കള്ളികൾ ഉൾക്കൊള്ളുന്ന ഗ്രില്ലാണ്. ഇന്ത്യനായപ്പോൾ കുറച്ച് വെള്ളിയുടെ ആധിക്യമുണ്ടെന്നു മാത്രം. ഹെഡ്ലൈറ്റിൽ ചെറിയ മാറ്റമുണ്ട്. അതിൽ ഡി.ആർ.എല്ലുകൂടി ചേർത്തതോടെ ആ ക്ലസ്റ്ററിന് സൗന്ദര്യം കൂടി.
താഴേക്ക് വരുമ്പോൾ പുതിയ എയർ ഇൻടേക് വന്നു. മുൻഭാഗത്തിന് കൂടുതൽ ഭംഗിവരുത്താൻ അതിന് കഴിഞ്ഞിട്ടുണ്ട്.ചെറിയ ഫോഗ് ലാമ്പ്, താഴെയുള്ള ക്രോം ലൈനിങ് എന്നിവയും ആകർഷകമായിട്ടുണ്ട്. ബോണറ്റിൽ വന്നിട്ടുള്ള ബോഡിലൈനിങ്ങാണ് മറ്റൊരു ആകർഷണം.
Content Highlights: Jeep, Jeep Meridian, Jeep Meridian Review, Mathrubhumi Autodrive
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..