ആനയും പുലിയുമിറങ്ങുന്ന കാടിനുള്ളിലെ നടപ്പാതയിലൂടെ നിശ്ചയദാര്‍ഢ്യത്തോടെ മലകയറി മലക്കപ്പാറയിലേക്ക് വരികയാണ് ഒരുകൂട്ടം യുവാക്കള്‍. സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായുള്ള പരിശീലനത്തിനായാണ് ഇവരുടെ വരവ്. മലക്കപ്പാറ ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍ക്ക് ക്ലാസ്സ് എടുത്തുകൊടുക്കുന്നത്. 

എല്ലാ ഞായറാഴ്ചയും മലക്കപ്പാറ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ചാണ് യുവജനങ്ങള്‍ക്ക് പി.എസ്.സി. പരീക്ഷാ പരിശീലനം നല്‍കുന്നത്. കാടിന്റെ മക്കളെ കൈപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ജനമൈത്രി പോലീസ്.