വിസില്‍ ഊതി ജേക്കബ് തോമസ്

സര്‍വ്വീസിലിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തോളിലിരുന്ന് ചെവി കടിക്കുന്നത് പോലെയാണെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസിന് സര്‍ക്കാര്‍ കുറ്റപത്രം നല്‍കിയിരിക്കുകയാണല്ലോ. വിജിലന്‍സ് ഡയറക്ടറായി നിയമിച്ച് സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ മുഖമായി കൊണ്ടു നടന്നവര്‍ തന്നെയാണ് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നതും. അഴിമതി പുറത്ത് കൊണ്ടു വരാന്‍ സഹായിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് എന്ന വിസില്‍ അടിക്കാരെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. നടപടിക്ക് വിസില്‍ ഊതാന്‍ സര്‍ക്കാരും സ്വയം വിസില്‍ ഊതി ജേക്കബ് തോമസും. ആരുടെ വിസിലാണ് ആദ്യം മുഴങ്ങുക എന്നേ ഇനി അറിയാനുള്ളൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.