ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മറ്റു പല മേഖലകളും സജീവമായെങ്കിലും ഫിറ്റ്നെസ് സെന്ററുകൾക്ക് ഇനിയും അനുമതി ലഭിച്ചിട്ടില്ല. സാമൂഹ്യ അകലം പാലിച്ച് പരിമിതമായ രീതിയിലെങ്കിലും പ്രവർത്തിക്കാൻ അനുവദിക്കില്ലെങ്കിൽ ഇവിടത്തെ ഉപകരണങ്ങൾ മാത്രമല്ല തങ്ങളുടെ ജീവിതവും തുരുമ്പെടുത്തു പോകുമെന്ന് പറയുകയാണ് ആയിരക്കണക്കിന് ഫിറ്റ്നസ് സെന്റർ ഉടമകളും പരിശീലകരും.