ചോദ്യം പ്രകോപിപ്പിച്ചു; മാധ്യമപ്രവർത്തകർക്ക് നേരെ സാനിറ്റൈസർ തളിച്ച് തായ് പ്രധാനമന്ത്രി - വീഡിയോ


സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്

റിപ്പോർട്ടർക്ക് നേരെ സാനിറ്റൈസർ പ്രയോഗിക്കുന്ന തായ് പ്രധാനമന്ത്രി | Photo: Reuters, AP

ഇഷ്ടപ്പെടാത്ത ചോദ്യംചോദിച്ചതിന് മാധ്യമപ്രവർത്തകർക്കുമേൽ തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഒച്ച സാനിറ്റൈസർ തളിച്ചത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്. പ്രതിവാര വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി സ്വന്തം കാര്യം നോക്കിക്കൊള്ളാൻ അവരോട് ആക്രോശിച്ചു. പിന്നാലെ സാനിറ്റൈസറെടുത്ത് മുൻനിരയിലിരുന്നവർക്കുമേൽ തളിക്കുകയായിരുന്നു. പ്രവചനാതീതമായ സ്വഭാവത്തിന് പേരുകേട്ടയാളാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. 2014-ൽ ജനകീയസർക്കാരിനെ അട്ടിമറിക്കാൻ നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented