രോമാഞ്ചം നല്‍കുന്ന ഷോട്ടുകളും ഗാലറിയിലെ ആരവങ്ങളും ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്നതെന്തും തത്സമയം നമ്മളിലേക്ക് എത്തിക്കുന്നത് ക്രിക്കറ്റ് ക്യാമറാമാന്‍മാരാണ്.
ഐ.പി.എല്‍ കളികളുടെ ആവേശം ക്യാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കുന്നതില്‍ ഒരു മലയാളി സ്പര്‍ശമുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശി അരുണ്‍കുമാറാണ് ആ മലയാളി.
ആളൊഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കിയായിരുന്നു ഇത്തവണത്തെ ഐ.പി.എല്‍. വളറെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു അതെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. കാണികളില്ല എന്ന ഫീല്‍ ഇല്ലാതെ തന്നെ ജോലി ചെയ്യാന്‍ പറ്റി എന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന് നടപ്പാക്കിയ ബയോ ബബിള്‍ സംവിധാനം വളരെ നല്ലതും സുരക്ഷിതവുമായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. ക്യാമറയുമായി ഇതിനോടകം നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചുകഴിഞ്ഞു ഈ ബിസിസിഐ അംഗീകൃത മലയാളി ക്യാമറാമാന്‍.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..