യുവാക്കള്‍ക്കും വനിതകള്‍ക്കും പാര്‍ട്ടി അവസരം നല്‍കണം-പി.കെ ഫിറോസ്

വേങ്ങരയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥിയായി പറഞ്ഞ് കേട്ടിരുന്ന പേരാണ് മുസ്ലിം യൂത്ത്‌ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റേത്. എന്നാല്‍ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുസ്ലിം ലീഗ് അവിടെ കെ.എന്‍.എ.ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴും ഇപ്പോള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ളയാളാണ് പി.കെ.ഫിറോസ്. ഇപ്പോള്‍ തഴഞ്ഞെങ്കിലും തനിക്ക് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പാര്‍ട്ടി അവസരം തരും എന്ന് തന്നെയാണ് ഫിറോസ് പ്രതീക്ഷിക്കുന്നത്. യുവാക്കള്‍ക്ക് പാര്‍ട്ടി അവസരം നല്‍കുന്നില്ല എന്ന  ആരോപണങ്ങളടക്കമുള്ള കാര്യങ്ങളില്‍ വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പി.കെ.ഫിറോസ് മാതൃഭൂമി ഡോട്ട് കോമുമായി പങ്ക് വെക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.