അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളിക്കരുത്ത്. മലേഷ്യയിലെ ക്വലാലംപുരില്‍ നടക്കുന്ന അണ്ടര്‍-23 വിഭാഗത്തില്‍ മത്സരിക്കുന്ന ഒമ്പതംഗ ടീമില്‍ എല്ലാവരും കേരളത്തില്‍ നിന്നുള്ളവരാണ്. ഏഴു പേര്‍ പാലക്കാട് നിന്നും ബാക്കിയുള്ള രണ്ട് പേര്‍ കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുമുള്ള താരങ്ങളാണ്.
ക്രിസ്റ്റി കെ ടെലന്‍ നയിക്കുന്ന ടീമില്‍ പി.എസ് സ്‌നേഹ, ദേവിക ദിനേശന്‍, എം.ജെ ലിജിഷ, ജി. ഗോപിക, എസ്. നവ്യ, ഏഞ്ചല്‍ ഡേവിസ്, കെ. രാധിക, പി.പി മേഘ എന്നിവരാണ് അംഗങ്ങള്‍. ടെലിന്‍.കെ.തമ്പിയാണ് കോച്ച്. ടഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ടീമിനെ തിരഞ്ഞെടുത്തത്.
Content Highlights: international tug of war matches indian under 23 team members from kerala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..