പൊങ്കാല ഇഷ്ടികകൾ കൊണ്ട് മനോഹര ഇൻസ്റ്റലേഷനുകൾ

ആർക്കിടെക്റ്റുകളുടെ  സംഘടനയായ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ആർക്കിറ്റെക്റ്റ് ( ഐ ഐ എ ) തിരുവനന്തപുരം സെന്റര്  ലാറി ബെക്കർന്റെ  നൂറാം ജന്മ ദിനാഘോഷത്തോട് അനുബന്ധിച്  നഗരത്തിൽ  ബ്രിക്ക് ഇൻസ്റ്റലേഷനുകൾ  നിർമ്മിച്ചു.  തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ  മാർച്ച് മൂന്നു മുതൽ ആറു വരെയാണ് ബിയോണ്ട്  ബ്രിക്‌സ് എന്നപേരിൽ  ഇൻസ്റ്റലേഷൻ  നിർമാണം. ആറ്റുകാൽ  പൊങ്കാല കഴിഞ്ഞു ഭക്തർ ഉപേക്ഷിച്ച ഒന്നര ലക്ഷത്തോളം ഇഷ്ടികകൾ ഉപയോഗിച്ചാണ്  ഇൻസ്റ്റലേഷൻ  നിർമ്മാണം. ആർക്കിടെക്ടുകൾ ആർട്ടിസ്റ്റുകൾ വിദ്യാർത്ഥികൾ എന്നിവർ  ചേർന്ന് നൂറ് ടീമുകളിലായി  നൂറ് ബ്രിക്ക് ഇൻസ്റ്റലേഷൻ ആണ്  നിർമിച്ചിരിക്കുന്നത് . മാർച്ച്  ആറുവരെയുള്ള  പ്രദർശനത്തിന് ശേഷം   ഇഷ്ടികകൾ പാവപ്പെട്ടവർക്ക്  വീട് വയ്ക്കാൻ  നഗരസഭ ഉപയോഗിക്കും .​

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.