നാല്‍പ്പതാമത്തെ വയസ്സില്‍ ഒരു അപകടത്തില്‍ രണ്ട് കണ്ണിന്റേയും കാഴ്ച നഷ്ടപ്പെട്ടതാണ് വേലായുധേട്ടന്. അലക്കും ഇസ്തിരിയിടലുമാണ് തൊഴില്‍. അന്നുമുതല്‍ ഈ 65-ാം വയസിലും ആ ജോലി പൂര്‍വ്വാധികം ശക്തിയോടെ ചെയ്തു പോരുന്നു. 

ഓട്ടോയില്‍ അലക്കാനുള്ള തുണികള്‍ ശേഖരിച്ചുകൊണ്ടു വരും. സ്വന്തമായി അലക്കും. കറകളുണ്ടെങ്കില്‍ ഭാര്യ കാണിച്ചു കൊടുക്കും. കനലാക്കുന്നതും, ഇസ്തിരിയിടുന്നതുമെല്ലാം വേലായുധേട്ടന്‍ തനിച്ചാണ്. വേലായുധേട്ടന്റെ വിശേഷങ്ങളിലൂടെ...