എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ ആര്യ ഹോട്ടലിലെ 'പൊറോട്ടയടിക്കാരി' അനശ്വര ഇപ്പോള്‍ താരമാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന അനശ്വര എന്ന നിയമവിദ്യാര്‍ഥിനിയുടെ ജീവിത പോരാട്ടത്തിന് ലക്ഷക്കണക്കിന് ആളുകളാണ് സ്‌നേഹം വാരിക്കോരി നല്‍കുന്നത്. ഹോട്ടലില്‍ അമ്മയെ സഹായിക്കാനായി തുടങ്ങിയ പൊറോട്ടയടി അനശ്വരയ്ക്ക് ഇപ്പോള്‍ ജീവിത മാര്‍ഗമാണ്. പൊറോട്ടയെന്ന് വിളിച്ച് പരിഹസിച്ചാലും അന്തസ്സായി ജോലി ചെയ്ത് ജീവിക്കാന്‍ ഏത് ജോലിയും ചെയ്യാമെന്നാണ് ഈ മിടുക്കി കുട്ടിയുടെ വാക്കുകള്‍.