എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ്. പ്രതീക്ഷ വേണ്ടെന്ന് സുനിത നോയലിനോടും ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷേ ദൈവത്തിലും പിറക്കാനിരിക്കുന്ന കുഞ്ഞിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ച് സുനിത കുഞ്ഞിനായി കാത്തിരുന്നു. മാലാഖയെപ്പോലുള്ള ആ കുഞ്ഞിന് റിസ നോയല്‍ എന്ന പേരുമിട്ടു. പതിയെ പതിയെ അവളില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. നടക്കില്ലെന്ന് പറഞ്ഞ റിസ പതുക്കെ പിച്ച വെച്ച് തുടങ്ങി. ഡൗണ്‍ സിന്‍ഡ്രോമിനെയും തോല്‍പിച്ച കാലുകള്‍. നൃത്തമാണ് ഇന്നവള്‍ക്കെല്ലാം. സഹോദരനെ കണ്ടാണ് റിസ നൃത്തം പഠിക്കാന്‍ ആരംഭിച്ചത്. നിരവധി വേദികളില്‍ റിസ ഇതിനോടകം ചിലങ്കയണിഞ്ഞു. എല്ലാത്തിനും പൂര്‍ണപിന്തുണയുമായി കുടുംബവുമുണ്ട്. റിസയെക്കുറിച്ച് അമ്മ സുനിത ക്ലബ് എഫ്എമ്മിനോട് സംസാരിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..