മോശം ഫോമിന്റെ പേരില്‍, ഒരു ഐ.പി.എല്‍. കിരീടം സമ്മാനിച്ചവനെന്ന നന്ദി പോലും കാണിക്കാതെ ഡേവിഡ് വാര്‍ണറെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പടിയടച്ച് പുറത്താക്കി. പക്ഷേ അയാള്‍ക്ക് ആ ടീമിനോട് കടപ്പാടും ബാധ്യതയും ഉണ്ടായിരുന്നു. നാണക്കേട് നോക്കാതെ, ശേഷിച്ച മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞ് പതാക വീശി പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ലോകകപ്പ് ടീമില്‍ ഇടം നേടിയപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നേരെ വിമര്‍ശനങ്ങളുയര്‍ന്നു. പ്രായം 35 കടന്ന, ഫോമിന്റെ നിഴല്‍വെട്ടം കാണിക്കാത്ത വാര്‍ണറെ വിശ്വാസത്തിലെടുക്കരുതെന്നായിരുന്നു അഭിപ്രായം. പക്ഷേ, ലോകകപ്പില്‍ അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. സെമിയിലും ഫൈനലിലും നിര്‍ണായക പ്രകടനങ്ങള്‍. ആകെ 289 റണ്‍സുമായി ടൂര്‍ണമെന്റിലെ താരത്തിനുള്ള പുരസ്‌കാരവും വാര്‍ണര്‍ സ്വന്തമാക്കി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..