ബ്രിട്ടില്‍ ബോണ്‍സ് എന്ന എല്ലുകള്‍ ഓടിയുന്ന രോഗത്തെ നേരിട്ട് കൊണ്ട് എംജി യൂണിവേഴ്‌സിറ്റിയില്‍ അനിമേഷന്‍ ബിരുദത്തില്‍ മൂന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ് അനൈഡ. ജനിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് സ്‌കൂളില്‍ വിട്ട് പഠിപ്പിക്കാനാവില്ല എന്നായിരുന്നു. എന്നാല്‍ അനൈഡയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ വിധി തലകുനിച്ചിരിക്കുകയാണ്.