മനുഷ്യത്വം, നിഷ്കളങ്ക മനസ്സുകള്‍, മാലിന്യമില്ലാത്ത കുട്ടികള്‍ എന്ന തലക്കെട്ടോടെ ഗണേഷ് ഗനി എന്നയാള്‍ പങ്കുവെച്ച വീഡിയോയാണിത്. തങ്ങളുടെ വീടിനു മുന്നിലെത്തിയ മൂന്നോ നാലോ വയസ്സുപ്രായമുള്ള പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിക്ക് തങ്ങളുടെ ചെരുപ്പും വളയും മാലയുമൊക്കെ പങ്കുവെച്ചു കൊടുക്കുന്ന ചേട്ടന്റെയും അനുജത്തിയുടെയും വീഡിയോ ആണിത്.
ഇരുനിലവീടിനുമുന്നിലെത്തിയ പെണ്‍കുട്ടിയോട് അവിടെ നില്‍ക്കുകയായിരുന്ന ആ വീട്ടിലെ പെണ്‍കുട്ടി അവിടെ നില്ക്കാന് ആവശ്യപ്പെടുകയും വീടിനുള്ളില്‍ പോയി ചെരുപ്പ് എടുത്തുകൊടുക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ആദ്യം കാണാന്‍ കഴിയുക.
അതിനുപിന്നാലെ മാലയും വളയുമായെത്തുന്ന ചേട്ടന് അത് പെണ്‍കുട്ടിയെ അണിയിച്ചു കൊടുക്കുന്നതും കാണാം. തന്നെ നോക്കി നിന്ന കുട്ടിയോട് തിരിഞ്ഞു നില്ക്കാന് ആവശ്യപ്പെട്ട ആണ്‍കുട്ടി തന്നെയാണ് കയ്യിലിരുന്ന മാല പെണ്‍കുട്ടിയെ അണിയിക്കുന്നത്. അതിനുശേഷം കൈയിലിരുന്ന പൊതിയില്‍നിന്ന് വളയെടുത്ത് പെണ്‍കുട്ടിക്കു കൊടുക്കുന്നതും അത് അവള് ഇടുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.
എവിടെയാണ് സംഭവം നടക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും മനം നിറയ്ക്കുന്ന ഈ കാഴ്ച എന്തായാലും ഫേസ്ബുക്കില്‍ വൈറലാണിപ്പോള്‍. കുട്ടികളെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളെ അഭിനന്ദിക്കണമെന്നും ചിലര്‍ കമന്റു ചെയ്തിട്ടുണ്ട്. 17000-ല്‍ പരം ലൈക്കുകളും 24,000-ല്‍ പരം ഷെയറുകളുമാണ് വീഡിയോയ്ക്ക് കിട്ടിയിരിക്കുന്നത്.
Content Highlights: innocent kids shares their booties chain to poor child
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..