നാട്ടിലെ സംരക്ഷണം കഴിഞ്ഞു; ഇനി കുഞ്ഞുവേഴാമ്പൽ കാട്ടിലേക്ക്


കാടും കൂട്ടരും വിളിക്കുന്നു... അകമലയിലെ സംരക്ഷണകേന്ദ്രത്തിലെ ശുശ്രൂഷകളിലൂടെ ആരോഗ്യം വീണ്ടെടുത്ത് വേഴാമ്പൽക്കുഞ്ഞ് തിരിച്ചു പറക്കാനൊരുങ്ങുകയാണ്, അങ്ങകലെ സ്വന്തം നെല്ലിയാമ്പതി കാടുകളിലേക്ക്‌. കാട്ടിലൊറ്റപ്പെട്ടു പോയതാണ് ഈ മലമുഴക്കിവേഴാമ്പൽക്കുഞ്ഞ്. പറക്കലിനിടയിൽ അപകടം സംഭവിച്ചതായും സംശയിക്കുന്നുണ്ട്. അമ്മയ്ക്കൊപ്പം കൂട്ടിൽനിന്ന് പുറത്തിറങ്ങുന്ന പ്രായമായെങ്കിലും ഒറ്റയ്ക്ക് അതിജീവനം അസാധ്യമായിരുന്നു.

ഒന്നരയാഴ്‌ച മുൻപ് നെല്ലിയാമ്പതിയിലെ റേഞ്ച് ഓഫീസർ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഈ പെൺപക്ഷിക്കുഞ്ഞിനെ തൃശ്ശൂർ വടക്കാഞ്ചേരി അകമലയ്ക്കടുത്തുള്ള സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചത്. കേന്ദ്രത്തിൽ തൃശ്ശൂർ ഫോറസ്റ്റ് ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നൽകി. ഇവിടെയെത്തുമ്പോൾ വേഴാമ്പൽക്കുഞ്ഞിന് നെഞ്ചിനും ചിറകിനും പരിക്കുണ്ടായിരുന്നു. അതിനേക്കാളേറെ ക്ഷീണവും ഉണ്ടായിരുന്നുവെന്ന് ഡോ. ഡേവിഡ് പറയുന്നു.

തുടക്കത്തിൽ പഴങ്ങളൊന്നും കഴിക്കാതിരുന്ന പക്ഷിക്കുഞ്ഞിന് ഗ്ലൂക്കോസും മരുന്നുകളും നൽകി. പിന്നീട് കെയർടേക്കർ മാധവൻ നീട്ടുന്ന ഈർക്കിലിൽനിന്ന് അത്തിപ്പഴവും മുന്തിരിങ്ങയും കൊത്തിത്തിന്നാൻ തുടങ്ങി. സിറിഞ്ച്‌ ഉപയോഗിച്ച് കൊക്കിലേക്ക്‌ വെള്ളവും നൽകി. ഇപ്പോൾ വേഴാമ്പൽക്കുഞ്ഞിന് മുന്തിരിങ്ങയോടാണ് പ്രിയം.

അല്പമൊന്ന്‌ പറക്കാമെന്ന അവസ്ഥയിലായപ്പോൾ യോജിച്ച കൂടൊരുക്കി. ഇപ്പോൾ തന്റെ സംരക്ഷകരോട് ഏതാണ്ട് ഇണങ്ങിയ മട്ടാണ്. കാടിനു പുറത്ത് വേഴാമ്പലുകൾക്ക് സംരക്ഷണം നൽകുന്നതും അവ രക്ഷപ്പെടുന്നതും അപൂർവമാണ്. രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥരെത്തി വേഴാമ്പൽക്കുഞ്ഞിനെ നെല്ലിയാമ്പതിയിലേക്ക്‌ കൊണ്ടുപോകും. ആദ്യം അവിടത്തെ ഫോറസ്റ്റ് സ്റ്റേഷനോട് ചേർന്ന കെട്ടിടത്തിലെ നീണ്ട മുറിയിൽ സംരക്ഷിക്കും. ശരിയായി പറക്കാനായാൽ കാട്ടിൽ തുറന്നുവിടും.

Content Highlights: Injured Hornbill Nelliyampathy Hornbill Kerala Nelliyampathy Forest Range

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented