വീണുപോകുന്നതല്ല, ഉയിര്‍ത്തെഴുനേല്‍ക്കുന്നവര്‍ക്കുള്ളതാണ് ജീവിതം. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് എന്നും മാതൃകയാവുകയാണ് ശ്രീരാജ് എന്ന യുവാവ്. വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ കഠിനാധ്വാനിയായിരുന്ന ജീവിതത്തേ കുറിച്ച് നല്ല സ്വപ്‌നങ്ങള്‍ മാത്രമുണ്ടായിരുന്ന ആളായിരുന്നു ശ്രീരാജ്. എന്നാല്‍ വിധിയൊരുക്കിയ തിരിച്ചടികളില്‍ പതറാതെ അതിജീവനത്തിന്റെ മറുവഴികള്‍ കണ്ടെത്തുന്ന ഈ യുവാവ് ഇന്ന് ഏതൊരാള്‍ക്കും മാതൃകയാണ്.

സ്വന്തമായി കുടയും പേപ്പര്‍ പേനകളും നിര്‍മിച്ച് വില്‍പന നടത്തിയാണ് ശ്രീരാജ് തന്റെ ചിലവുകള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നത്. സുമനസുകളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ അവ ആവശ്യക്കാരിലേക്ക് എത്തിച്ച് കൊടുക്കുന്നു. കോവിഡും മറ്റും സൃഷ്ടിച്ച സാമ്പത്തിക ആഘാതം വളരെയധികം ബാധിച്ചിട്ടുണ്ട് ശ്രീരാജിന്റെ വരുമാനത്തേയും. ഇനി വില്‍പ്പന കുറച്ചുകൂടി വിപുലപ്പെടുത്തി വരുമാനം കൂടുതല്‍ കണ്ടെത്തി മുന്നോട്ടുപോകാമെന്നാണ് ഇദ്ദേഹം കരുതുന്നത്.

ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: +91 99474 12255