റെയില്‍വേ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും ശീതീകരിക്കുന്നു. കോച്ചുകള്‍ ഈ വര്‍ഷം അവസാനത്തോടെ തീവണ്ടികളില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചശേഷമേ നിര്‍മ്മാണം തുടങ്ങൂ. കോച്ചുകളുടെ രൂപകല്‍പന തയ്യാറായതായി മധ്യ റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.  

നിരക്കു കുറഞ്ഞ തേര്‍ഡ് എ.സി. കോച്ചുകളുടെ നിര്‍മ്മാണം റെയില്‍വേ നേരത്തേ തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെക്കന്‍ഡ് ക്ലാസ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളും ശീതീകരിക്കുന്നത്. നിലവിലുള്ള ജനറല്‍ കോച്ചില്‍നിന്ന് വ്യത്യസ്തമായി ഏറെ സൗകര്യങ്ങളും പുതിയ കോച്ചിലുണ്ടാവും.