കുഞ്ഞുപ്രായത്തിൽ ഏറെ തിരിച്ചറിവുള്ള മിടുക്കൻ കൊല്ലത്തുണ്ട്. രണ്ടുവയസും മൂന്നുമാസവും പ്രായമുള്ള ഇഹ്‌സാൻ അഹമ്മദ് ഇംതിയാസ് തിരിച്ചറിയുന്നത് 300-ൽ അധികം വസ്തുക്കളാണ്. ഓർമ്മശക്തിയിൽ അത്ഭുതം കാട്ടുന്ന ഈ കുഞ്ഞ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിന് ഉടമയുമായി. 

പക്ഷികൾ, മൃ​ഗങ്ങൾ, പൂക്കൾ, നിറങ്ങൾ തുടങ്ങി എന്തിനേക്കുറിച്ച് ചോദിച്ചാലും ഇഹ്സാൻ സെക്കന്റുകൾക്കുള്ളിൽ ഉത്തരം പറയും. എട്ട് മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന്റെ ഈ കഴിവ് രക്ഷിതാക്കൾ തിരിച്ചറിയുന്നത്. കൊല്ലം രാമൻകുളങ്ങര സ്വദേശികളായ ഡോ. ഇംതിയാസിന്റേയും ഡോ. ഷഹാനയുടേയും  മകനാണ് ഈ കുഞ്ഞുമിടുക്കൻ.