കോവിഡ്19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാപകല്‍ ഭേദമന്യേ ജോലിചെയ്യുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റേറ്റ് പോലീസ് ചീഫ് -ഐപിഎസ് ലോക്‌നാഥ് ബെഹ്റയും അഡീഷണല്‍ ഡി.ജി.പി ശ്രീ മനോജ് എബ്രഹാം ഐ.പി.എസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. shopsapp എന്ന പേരിലുള്ള ആപ്പ് സെര്‍വര്‍ കേരള പോലീസ് സൈബര്‍ ഡോം ആണ് കൈകാര്യം ചെയ്യുന്നത്. അവശ്യസാധനങ്ങള്‍ പോലീസ് കാന്റീനില്‍ നിന്നും ഓണ്‍ലൈന്‍ വഴി വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ ലഭ്യമാക്കുവാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പാണ് ഇത്.
പോലീസ് സേന അംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പോലീസ് കാന്റീന്‍ കാര്‍ഡ് നമ്പര്‍, പേര്, ആപ്ലിക്കേഷന്‍ രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പര്‍ എന്നിവ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷന്‍ വഴി അതാത് പോലീസ് ക്യാന്റീനില്‍ ഇമെയില്‍ ആയി അയക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റിയില്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവനം വന്‍വിജയമായതിനാലാണ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ അറുപതിനായിരത്തോളം വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഈ സേവനം ലഭ്യമാകും.
പൊതുജനങ്ങള്‍ക്ക് പോലീസ് കാന്റീന്‍ ഒഴികെയുള്ള ഷോപ്പുകളില്‍ നിന്നും അവശ്യസാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്. അവശ്യസാധനങ്ങള്‍ ഡെലിവറി നടത്താന്‍ സാധിക്കുന്ന മാവേലി സ്റ്റോറുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ കീഴിലുള്ള സ്റ്റോറുകള്‍, കര്‍ഷക കൂട്ടായ്മകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് ഈ മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് സാധനങ്ങള്‍ വില്‍ക്കുവാന്‍ സാധിക്കും. നിയന്ത്രണങ്ങള്‍ കഴിഞ്ഞും എല്ലാ സേവനങ്ങളും സൗജന്യമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..