ലോകം മുഴുവന്‍ കോവിഡ് 19 വ്യാപിച്ചു കഴിഞ്ഞു. രോഗത്തെ പിടിച്ചു കെട്ടാന്‍ ഇനിയും വൈദ്യശാസ്ത്രത്തിനായിട്ടില്ല. പ്രതിരോധമാര്‍ഗമായി മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി കഴിഞ്ഞു. എങ്കിലും പലരും മാസ്‌ക്ക് ഉപയോഗിക്കുന്നത് കൃത്യമായ രീതിയിലല്ല.  മാസ്‌ക്ക് ധരിക്കുമ്പോഴും ധരിച്ചതിനു ശേഷം മാസ്‌ക്ക് മാറ്റുമ്പോഴും കൈകള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക. മൂക്കും വായും മൂടുന്ന രീതിയില്‍ കൃത്യമായി ധരിക്കുക. ഇടയ്ക്കിടെ മാസ്‌ക്കില്‍ സ്പര്‍ശിക്കാതിരിക്കുക. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന മാസ്‌ക്കാണെങ്കില്‍ ഉപയോഗശേഷം നശിപ്പിച്ചു കളയുക. വലിച്ചെറിയാതിരിക്കുക.