ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം ആശങ്കപ്പെടുത്തിയ സംഭവമായിരുന്നു യൂറോ കപ്പിൽ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. സമയം അൽപ്പം പോലും വൈകാതെ ലഭിച്ച CPR (Cardiopulmonary resuscitation) ആണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. തക്ക സമയത്ത് വൈദ്യ സഹായം എത്തിക്കാന്‍ മുന്നിട്ടിറങ്ങിയ മാച്ച് റഫറി ആന്റണി ടെയ്‌ലറും സഹതാരം സൈമണ്‍ കെയറും പ്രശംസയുടെ കൊടുമുടിയിലാണ്. 

ഇതുപോലെ പ്രിയപ്പെട്ടവരോ  ബന്ധുക്കളോ അപരിചിതരോ ആയ ആര്‍ക്കെങ്കിലും ഹൃദയാഘാതമുണ്ടാവുന്നത് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ടോ? അടുത്തുണ്ടായിട്ടും നിസ്സഹായരായി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? ഹൃദയാഘാതം സംഭവിക്കുന്ന പലര്‍ക്കും ഒരു പക്ഷെ ജീവന്‍ നഷ്ടപ്പെടുന്നത് കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ ലഭിക്കാത്തതുകൊണ്ടായിരിക്കും. എന്നാല്‍ സിപിആര്‍ എന്ന ബേസിക് ലൈഫ് സേവിങ് സപ്പോര്‍ട്ടിനെക്കുറിച്ചറിഞ്ഞാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സമയോചിതമായി ഇടപെടാനും ഒരു ജീവന്‍ രക്ഷിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. സിപിആർ എന്താണ്?, എങ്ങനെ ചെയ്യാം. അറിയേണ്ടതെല്ലാം.