ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങുമ്പോൾ സന്നദ്ധസേവനം കൊണ്ട് തിളങ്ങിനിൽക്കുന്ന ഒരു വിഭാഗമുണ്ട് -ഫയർഫോഴ്സിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് ടീം. വീട്ടമ്മമാർ മുതൽ പ്രൊഫഷണലുകൾ വരെയുള്ളവർ ബ്രഹ്മപുരത്ത് സന്നദ്ധസേവകരായെത്തി, ഫയർ ഫൈറ്റിങ് മുതൽ ഭക്ഷണവിതരണം വരെയുള്ള മേഖലകളിൽ പങ്കാളികളായി. സിവിൽ ഡിഫൻസിൽനിന്ന് നൂറിലേറെ സന്നദ്ധസേവകരാണ് ഓരോ ദിവസവും ഉണ്ടായിരുന്നതെന്ന് എറണാകുളം ഡിവിഷണൽ വാർഡൻ ബിനു മിത്രൻ പറഞ്ഞു. പന്ത്രണ്ട് ദിവസങ്ങളിലായി വിവിധ ജില്ലകളിൽനിന്ന് ആകെ 650ഓളം പേരെത്തി. എല്ലാ ദിവസവും വന്നവരുമുണ്ട്. വരാനുള്ള വണ്ടിക്കൂലി വരെ സ്വന്തം കയ്യിൽനിന്ന് മുടക്കിയാണ് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Brahmapuram plant fire, civil defence
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..