തൊഴുത്തെന്നൊന്നും മലപ്പുറം തിരൂർ വെട്ടം സ്വദേശി വിനു പശുക്കൾക്കായി ഒരുക്കിയ വീടിനെ വിളിക്കാനാകില്ല. പശുക്കൾ സ്വയം മേഞ്ഞ് നടന്ന് സ്വസ്ഥമായി ജീവിക്കുന്ന ഇവിടം അവരുടെ സ്വർഗമാണ്. കാളകളും കൃഷ്ണ പശുക്കളും വംശനാശ ഭീഷണി നേരിടുന്ന പൂങ്കാനൂർ പശുക്കളും കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അം​ഗങ്ങൾ.

പഴയ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പശുവീട്. പരമ്പരാ​ഗത കേരളീയ ശൈലിയിൽ ഓടുപാകിയ വീടായിരുന്നു ഉദ്ദേശിച്ചതെങ്കിലും ലോക്ഡൗൺ തടസമായി. ഇതോടെ മുളയും കമുകും ഓലയുമുപയോ​ഗിച്ചായി നിർമാണം. ആരേയും പേടിക്കാതെ സ്വാതന്ത്ര്യത്തോടെയാണ് വിനുവിന്റെ സ്വന്തം മൃ​ഗങ്ങൾ ഇവിടെ കഴിയുന്നത്.