കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി‌ എത്തിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം പാലോട് സ്വദേശി ഷാജി. ബെല്ല എന്ന കുതിരക്കുട്ടിയാണ് ആ പുതിയ കുടുംബാം​ഗം. നാലുവർഷം മുമ്പ് 85,000 രൂപ മുടക്കി സുഹൃത്തിൽ നിന്നും ഷാജി വാങ്ങിയ ഐഷു എന്ന കുതിരയാണ് ബെല്ലയ്ക്ക് ജന്മം നൽകിയത്. 

ഐഷു ആദ്യമായി പ്രസവിച്ചത് ഒരാൺകുതിരയെ ആയിരുന്നു. കോവിഡ് കാലത്ത് ജനിച്ചതിനാൽ കോവിഡ് മുന്ന എന്നാണ് പേരിട്ടത്. അഴിച്ചുവിട്ടാണ് ഷാജി ഇരുവരേയും വളർത്തുന്നത്. ആർക്കും ഒരുപദ്രവും ഇല്ല. ഷാജിയുടെ മകൻ മുഹമ്മദിന്റെ പരിചരണത്തിൽ മര്യാദക്കാരിയായ ഐഷു അയൽവാസികൾക്കും പ്രിയങ്കരിയാണ്.