ഏഴഴകുള്ള ടുലിപ് എന്ന പൂവിനെ സ്നേഹിച്ച് അതില്‍ ഭ്രമിച്ച് വീടും സ്ഥലവും വിറ്റ് കാശിറക്കി ലാഭം കൊതിച്ചവരുടെ കഥ. അപൂര്‍വ്വം ചിലര്‍ കാശുകാരായപ്പോള്‍ കൈപൊള്ളിയവര്‍ നിരവധി. സകലതും കൈവിട്ട് പലരും പാപ്പരായി. ലോകത്ത് പല രാജ്യങ്ങളുടെയും ബിസിനസ്സ് സാമ്രാജ്യങ്ങളുടെയും തകര്‍ച്ച നാം കണ്ടു. എന്നാല്‍, ലോകത്ത് ആദ്യമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടത് ഒരു പൂവിനെ ചൊല്ലിയുള്ള ചൂതാട്ടമായിരുന്നു. ചരിത്രം അതിനെ ടുലിപ് മാനിയ എന്ന് വിളിക്കുന്നു.
ആ തകര്‍ച്ച കഴിഞ്ഞ് നാല് നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഇന്ന് അതേ രാജ്യവും അവരുടെ പിന്‍തലമുറയും ലോകത്തിന്റെ പൂക്കടയായി മാറി. അതേ ടൂലിപ്പിനെ അവര്‍ കൈവിട്ടില്ല. മോഹവിലയില്ലെങ്കിലും, പില്‍ക്കാലത്ത് ടുലിപ്പിന് ആവശ്യക്കാരേറി. രാജ്യത്തിനകത്ത് മാത്രമല്ല, പുറത്തും. ഒരു രാജ്യാന്തര പൂവിപണിയായി നെതര്‍ലന്‍ഡ്‌സ് മാറിയത് അങ്ങനെയാണ്. പൂവില്‍ തകര്‍ന്ന ഡച്ചുകാര്‍ പൂവിലൂടെ തന്നെ ചരിത്രം തിരുത്തി. ഏറ്റവും വലിയ പുഷ്പച്ചന്തയാണ് ആംസ്റ്റര്‍ഡാമിലേത്. യൂറോപ്പിന്റെ പൂങ്കാവനം എന്ന് വിശേഷിപ്പിക്കുന്നത് നെതര്‍ലന്‍ഡ്സിലെ ക്യുകെന്‍ഹോഫ് ഉദ്യാനത്തെയാണ്. സാമ്പത്തിക തകര്‍ച്ചയ്ക്കല്ല. ഡച്ച് സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിനാണ് ടുലിപ് വിപണി ഇന്ന് സഹായിക്കുന്നത്.
Content Highlights: inside out, tulip mania, tulips in Netherlands
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..