എന്തുകൊണ്ട് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ സൗഹാര്‍ദ്ദ കേന്ദ്രങ്ങളില്ല?


പകൽ സമയത്ത് ജോലി കഴിയും വരെ മകനെ സുരക്ഷിതമായി ഏൽപ്പിക്കാൻ ഒരിടമുണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചു പോയ ഒരു പാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രിയ പറയുന്നു.

രണ്ടാമത്തെ മകന്റെ ജനനത്തോടെയാണ് പ്രിയയുടെ ജീവിതം മാറി മറിഞ്ഞത്. ഭിന്നശേഷിക്കാരനായ മകനെ എല്ലാ കരുതലും നല്‍കി വളര്‍ത്തുന്നതിനിടെയാണ് ഭര്‍ത്താവിന് വൃക്കരോഗം പിടിപെടുന്നത്. അതോടെ കുടുംബം പട്ടിണിയാവാതിരിക്കാൻ പ്രിയ തന്നെ അധ്വാനിക്കണമെന്നായി. വീടിനടുത്ത് ഭർതൃപിതാവിനൊപ്പം നടത്തുന്ന ചായക്കടയാണ് ഇവരുടെ വരുമാന മാർഗ്ഗം. അവിടേക്കുള്ള ഭക്ഷണങ്ങൾ എല്ലാം പ്രിയ വീട്ടിൽ വെച്ച് ഉണ്ടാക്കി നൽകും. ഇതിനിടെ മകനെ നോക്കാൻ പ്രയാസപ്പെട്ടപ്പോൾ ഗ്രില്ലിനുള്ളിൽ മകനെ പൂട്ടിയിടേണ്ടി വന്നിട്ടുണ്ട് പ്രിയയ്ക്ക്.

പകൽ സമയത്ത് ജോലി കഴിയും വരെ മകനെ സുരക്ഷിതമായി ഏൽപ്പിക്കാൻ ഒരിടമുണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ചുപോയ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രിയ പറയുന്നു. തനിക്ക് വയ്യാത്ത കാലമായാൽ മകനെ ആര് നോക്കുമെന്ന ആധി വേറെയും. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കെല്ലാം മരണ ശേഷം കുട്ടികളുടെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടെന്നും പ്രിയ പറയുന്നുണ്ട്. ജോലിക്ക് പോകുമ്പോഴെങ്കിലും മക്കളെ സുരക്ഷിതമായി ഏല്‍പ്പിച്ചു പോകാൻ സർക്കാർ തലത്തിൽ കൂടുതൽ സംവിധാനം ഉണ്ടാവണമെന്നാണ് ഇവരെല്ലാം പറയുന്നത്.


സമൂഹത്തില്‍നിന്നും സ്വന്തം കുടുംബത്തില്‍നിന്നും ഒറ്റപ്പെട്ടു പോകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടു പോകില്ലെന്ന് ഉറപ്പു നല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് അതിനുളള ആദ്യചുവടുവെയ്പ്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു; ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'

Content Highlights: rehab centres for differently abled in kerala, down syndrome, down syndrome kids, differently abled

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented