ഓണക്കോടിയുടെ പര്യായമായി ബാലരാമപുരം കൈത്തറി

ഓണമെന്നാല്‍ മലയാളിക്ക് ഓണക്കോടി ആണെങ്കില്‍. ഓണക്കോടിയുടെ പര്യായം ബാലരാമപുരം മുണ്ടുകളാണ്. പ്രകൃതിദത്തമായി പരുവപ്പെടുത്തിയെടുക്കുന്ന ഗുണനിലവാരമേറിയ നൂലാണ് കൈത്തറി നെയ്ത്തിനായി ഉപയോഗിക്കുന്നത്. നൂല് വാങ്ങി നനച്ച് കറ കളഞ്ഞ്, ഒരു പ്രത്യേക തരം കൂട്ടിലെ റാട്ടില്‍ ചുറ്റി പാവാക്കി മാറ്റും. വലിച്ച് കെട്ടിയ നൂലില്‍ അരിമാവിന്റെ പശയിട്ട് തേങ്ങാ എണ്ണ തേച്ച് മിനുസപ്പെടുത്തും. അതിന് ശേഷമാണ് നെയ്ത്ത്. ആവശ്യക്കാര്‍ ഓരോ വര്‍ഷവും കൂടുകയാണ് ബാലരാമപുരം മുണ്ടുകള്‍ക്ക്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented