മഴയൊന്ന് ആഞ്ഞുപെയ്താൽ സ്തംഭിക്കുന്ന അവസ്ഥയിലാണ് കേരളത്തിന്റെ മെട്രോ സിറ്റിയായ കൊച്ചി. വ്യാഴാഴ്ചയും ആ പതിവിൽ മാറ്റമുണ്ടായില്ല. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡും എം.ജി. റോഡും ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകളിൽ വെള്ളം കയറിയതോടെ നഗരവാസികളും യാത്രക്കാരും ഒരുപോലെ വലഞ്ഞു.
പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ബസ് സർവീസുകളും മുടങ്ങിയതോടെ യാത്രക്കാരും ദുരിതത്തിലായി. ഓട്ടോകളും ലഭിക്കാതായതോടെ പലരും നഗരത്തിൽ കുടുങ്ങി.
ഏതാണ്ട് പത്ത് പതിനഞ്ച് വർഷമായി ഈ വെള്ളക്കെട്ട് കൊച്ചിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്ന് പറയുകയാണ് നഗരത്തിലെ ഓട്ടോ ഡ്രൈവറായ ബാബു. വെള്ളം കയറി വണ്ടി പണിമുടക്കുന്നത് പതിവാണെന്നും ബാബു പറയുന്നു.
Content Highlights: Heavy Rain in Kochi homes inundated streets waterlogged
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..