ട്രാൻസ് സമൂഹത്തോട് ഇന്നും മുഖംതിരിക്കുന്നവർ ഏറെയാണ്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് എൺപത്തിയേഴുകാരിയായ ഒരു മുത്തശ്ശിയുടേയും അവരുടെ കൊച്ചുമകളുടേയും ജീവിതം. ലോകം എന്തു പറയുമെന്നത് എനിക്ക് പ്രശ്നമല്ല, ഞാനിതാ എന്റെ ട്രാൻസ്ജെന്ററായ കൊച്ചുമകളെ പരിചയപ്പെടുത്തുന്നു എന്നു പറഞ്ഞാണ് മുത്തശ്ശിയുടെ വീഡിയോ വൈറലാവുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെ പുറത്തുവന്ന വീഡിയോയിൽ മുത്തശ്ശിയും കാലി എന്ന കൊച്ചുമകളുമാണുള്ളത്.
ആൺകുട്ടിയായി ജനിച്ച കൊച്ചുമകൻ പിന്നീട് ട്രാൻസ്ജെൻഡറായതിനെക്കുറിച്ചും താൻ ഇരുകൈയും നീട്ടി സ്വീകരിച്ചതിനേക്കുറിച്ചും പറയുകയാണ് മുത്തശ്ശി. താനൊരു പെണ്ണായി മാറിയെന്ന് അവൾ പറഞ്ഞപ്പോൾ സമൂഹവും ബന്ധുക്കളുമൊക്കെ എങ്ങനെയായിരിക്കും തന്റെ കൊച്ചുമകളെ സ്വീകരിക്കുക എന്നതായിരുന്നു ആ മുത്തശ്ശിയുടെ ആശങ്ക. താൻ കൊച്ചുമകളെ സ്നേഹിക്കുന്നുണ്ടെന്നും അവളെ അവളായി ഉൾക്കൊള്ളുന്നുണ്ടെന്നും അറിയിക്കാൻ മുത്തശ്ശി തന്റെ ആഭരണങ്ങളും അവൾക്ക് കൈമാറി. കാലി സന്തോഷത്തോടെ ഇരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എൺപത്തിയേഴുകാരിയായ തനിക്ക് ഈ മാറ്റം സ്വീകരിക്കാമെങ്കിൽ നിങ്ങളോരോരുത്തർക്കും അതിനു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..