മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത പ്രണയം, ജീവിതം തുടങ്ങുന്നിതിന് മുമ്പുതന്നെ മരണം മുഖാമുഖം കണ്ട വാഹനാപകടം, പിന്നാലെ അര്‍ബുദം,  അതിനു മുകളിൽ കോവിഡ്. വയനാട് കല്‍പറ്റ വനിതാ സെല്ലിലെ പോലീസുകാരി ജസീല കഴിഞ്ഞ രണ്ടേമുക്കാല്‍ വര്‍ഷത്തിനിടെ അനുഭവിച്ച ദുരന്തങ്ങളാണ് ഇത്. 

കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐകൂടിയായ ഭര്‍ത്താവ് കെ.പി അഭിലാഷ് പകർന്ന മനോവീര്യത്തിലാണ് കാന്‍സറിനേയും കീമോയേയും കോവിഡിനേയും അപകടത്തേയും ജസീല ചെറുത്തു തോൽപ്പിച്ചത്. അങ്ങനെ അതിജീവനത്തിന്റെ പുതിയ പാഠം പകർന്നു നൽകുകയാണ് ഈ പോലീസ് ദമ്പതികൾ. ലോകത്തിന് മുന്നിൽ തിരിച്ചു വരവിന്റെ പുതിയ മാതൃക.