രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. മാസ്ക്കും സാമൂഹിക അകലവും സാനിറ്റൈസറുമൊക്കെ തുടക്കകാലത്തെന്നതുപോലെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഭോപ്പാലിൽ നിന്നുപുറത്തുവരുന്ന ഒരു വീഡിയോ ആണ് വൈറലാവുന്നത്. കോവിഡ് രോഗിയേയും കൊണ്ടുപോകുന്ന ആംബുലൻസ് വഴിയോരത്തു നിർത്തി ജ്യൂസ് ഓർഡർ ചെയ്യുന്ന ആരോഗ്യപ്രവർത്തകനാണ് വീഡിയോയിലുള്ളത്. രാജ്യം കോവിഡ് ഭീതിയിൽ വീണ്ടും അമരുമ്പോൾ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ളവരാണ് സാഹചര്യം വീണ്ടും വഷളാക്കുന്നതെന്ന് ഭൂരിഭാഗം പേരും പറയുന്നു.
സഹ്ദോൽ ജില്ലയിൽ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകൻ വഴിയോരത്തെ കടയിൽ നിന്ന് കരിമ്പിൻ ജ്യൂസ് ഓർഡർ ചെയ്യുകയാണ്. മുഖത്തെ മാസ്ക് താടിയിലേക്ക് താഴ്ത്തിവച്ചാണ് ആരോഗ്യപ്രവർത്തകൻ നിൽക്കുന്നതെന്ന് വീഡിയോയിൽ കാണാം. നിങ്ങൾ കൊറോണ രോഗിയെ കൊണ്ടു പോവുകയല്ലേ എന്നും മാസ്ക് നേരെയിടൂ എന്നും വഴിയിൽ നിൽക്കുന്നയാൾ ഇദ്ദേഹത്തോട് ചോദിക്കുന്നതും കേൾക്കാം. എന്നാൽ തനിക്ക് കൊറോണയില്ലെന്നും താൻ രോഗിയെ കൊണ്ടുപോവുക മാത്രമേ ചെയ്യുന്നുള്ളൂ എന്നുമാണ് ആരോഗ്യപ്രവർത്തകന്റെ മറുപടി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകളുള്ള പത്തു സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..