വേറിട്ട തൊഴിലിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമുണ്ട്. കേരളത്തിലെ ഒരു പെണ്‍കുട്ടിയും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുകയാണ് ആലപ്പുഴ എരമല്ലൂര്‍ സ്വദേശി കെ.കെ. ഹരിത. രാജ്യത്തിന്റെ ഫിഷറീസ് ഗവേഷണ കപ്പലായ 'എം വി പ്രശിക്ഷണി'യുടെ ഇന്ത്യക്കാരിയായ ആദ്യ വനിതാ ക്യാപ്റ്റനാവുകയാണ് ഹരിത (25). കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള മറൈന്‍ ഫിഷറീസ് റിസര്‍ച്ച് വെസലുകളില്‍ നിയമിക്കപ്പെടാനുള്ള 'സ്കിപ്പര്‍' (ക്യാപ്റ്റന്‍) പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ഈ മേഖലയിലെ രാജ്യത്തെ ആദ്യ വനിതയെന്ന നേട്ടം ഹരിത സ്വന്തമാക്കിയത്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനിയറിങ് (സിഫ്നെറ്റ്) നടത്തിയ 'മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ്' പരീക്ഷയില്‍ മികച്ച വിജയം നേടിയായിരുന്നു തുടക്കം. കേന്ദ്രസര്‍ക്കാരിന്റെയും മറ്റു കമ്പനികളുടെയും കപ്പലുകളില്‍ 12 മാസത്തോളം കപ്പലോട്ടം നടത്തി വിദഗ്ധ പരിശീലനവും നേടി. ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയില്‍ ചീഫ് ഓഫ് ഓഫീസറായും സേവനമനുഷ്ഠിച്ചു. മുംബൈ കേന്ദ്രമായ സിനര്‍ജി മറീനേഴ്സിന്റെ കപ്പലില്‍ ഓസ്ട്രേലിയയില്‍ നിന്ന് യു.എസിലേക്ക് കപ്പലോട്ടം നടത്തി തിരിച്ചുവന്നശേഷമാണ് ഹരിത സ്കിപ്പര്‍ പരീക്ഷയില്‍ പങ്കെടുത്തത്.
2016-ല്‍ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് ആന്‍ഡ് നോട്ടിക്കല്‍ സയന്‍സില്‍ (ബി.എഫ്.എസ്.സി.) ബിരുദം നേടിയ ശേഷമായിരുന്നു ഹരിത ഉപരി പഠനവും രാജ്യാന്തര പരിശീലനവും കപ്പലോട്ടങ്ങളും നടത്തിയത്. കപ്പലുകളില്‍ 20 ദിവസം വീതമുള്ള ഉലകംചുറ്റലിനുശേഷം മടങ്ങിവന്ന ഹരിത, ഡിസംബര്‍ 10-ന് വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ്, രാജ്യത്തെ ആദ്യ 'വനിതാ വെസല്‍ ക്യാപ്റ്റന്‍' എന്ന അപൂര്‍വ്വ നേട്ടം തേടിയെത്തിയത്. പത്തു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ഹരിത പറഞ്ഞു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..