ഇത് പി.കെ. കുമാർ. ഗിന്നസ് കുമാറെന്നും ഇൻസ്പയർ കുമാറെന്നുമുള്ള വിശേഷണങ്ങൾക്കുടമ. ഗിന്നസ് റെക്കോർഡ് ഉൾപ്പെടെ 12 ലോക റെക്കോർഡുകൾക്ക് ഉടമയാണ് ഇദ്ദേഹം.

സൈക്കോതെറാപ്പിസ്റ്റ്, ഹെൽത്ത് കെയർ പ്രൊജക്ട് മാനേജർ, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനർ അങ്ങനെ വിശേഷണങ്ങൾ പലതാണ് കുമാറിനുള്ളത്. ലോക റെക്കോർഡുകളുടെ കാര്യത്തിൽ ഇദ്ദേഹത്തിന്റെ കുടുംബവും കട്ടയ്ക്ക് നിൽക്കും. കാരണം ഇദ്ദേഹത്തിന്റെ വീട്ടിൽ എല്ലാവരും ഇപ്പോൾ റെക്കോർഡുകൾ സ്ഥാപിച്ചവരാണ്.

ലോകറെക്കോർഡുകൾ നേടിയ ആ തിരുവനന്തപുരത്തെ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ കാണാം.