ഗ്രേറ്റ ത്യുന്‍ബെയുടെ ട്വീറ്റ് വന്നതോടെ കര്‍ഷക സമരം വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയാകുകയാണ്. കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ ഡല്‍ഹി പോലീസ് ഗ്രേറ്റ ത്യുന്‍ബെക്കെതിരെ കേസെടുത്തു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശരിക്കും ആരാണ് ഗ്രേറ്റ ത്യുന്‍ബെ? 

അന്തരീക്ഷ മലിനീകരണം കുറക്കുന്നതില്‍ പരാജയപ്പെട്ട ലോകത്തിനെതിരെ സമരം ചെയ്ത, യു.എന്‍. ഉച്ചകോടിയില്‍ ലോക നേതാക്കള്‍ക്ക് മുന്നില്‍ വികാരഭരിതയായ, അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ നോക്കി പല്ലിറുക്കിയ പതിനെട്ടുകാരിയായ ആ സ്വീഡിഷ് വിദ്യാര്‍ഥിനിയെക്കുറിച്ചറിയാം..