ചാക്കുകൾക്കുപകരം ചില്ലു ഭരണികളിൽ ഭംഗിയായി ഒരുക്കിവച്ച പയറും പരിപ്പും കടലയും പലവ്യഞ്ജനങ്ങളും... കടലാസ് കുമ്പിളിനു പകരമുള്ള പേപ്പർ കവറുകളിൽ ഇഷ്ടാനുസരണം പാക്ക് ചെയ്തെടുക്കാം. പഴയകാല പലചരക്കുകടയുടെ മോഡേൺ രൂപമാണ് എം.ടെക്കുകാരൻ ബിറ്റു ജോണിന്റെ കോലഞ്ചേരിയിലെ ഗ്രീൻ ഗ്രോസറി ഷോപ്.
ഈ പരിസ്ഥിതി സൗഹാർദ്ദ ഷോപ്പിലൂടെ ബിറ്റു നാലു വർഷം കൊണ്ട് സേവ് ചെയ്തത് 14 ലക്ഷം പ്ലാസ്റ്റിത് കവറുകളാണ്. ഭരണികളുടെ താഴെയുള്ള നോബ് തുറന്ന് ആവശ്യമുള്ള വസ്തുക്കൾ ഉപഭോക്താക്കൾക്കുതന്നെ പേപ്പർ ബാഗുകളിലാക്കാം. സ്വന്തമായി ബാഗുകളുമായെത്തുന്നതാകും നല്ലത്. പേപ്പറിനു പകരം തുണി ബാഗും എണ്ണകളും മറ്റും കൊണ്ടുപോകാൻ ചില്ലുകുപ്പികളും കടയിൽ നിന്ന് വാങ്ങുകയും ചെയ്യാം. ചില്ലുകുപ്പികൾ പണമടച്ച് വാങ്ങി ഉപയോഗശേഷം കടയിൽ തിരിച്ചുകൊടുത്താൽ പണം തിരികെ ലഭിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് മാലിന്യം പുറംതള്ളുന്നത് കുറക്കുക എന്ന ലക്ഷ്യത്തോടെ 'സീറോ വേസ്റ്റ് ഷോപ്' എന്ന ആശയം പങ്കുവച്ചുകൊണ്ട് നാലുവർഷം മുമ്പാൺ ബിറ്റു ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. എറണാകുളം കോലഞ്ചേരിയിലും തൃപ്പൂണിത്തുറയിലും പ്രവർത്തിക്കുന്നുണ്ട് ഗ്രീൻ സ്റ്റോർ.
Content Highlights: Green Grocery Shop by an M Tech Graduate
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..