വാഹനാപകടത്തേ തുടർന്ന് മുട്ടിന് താഴെ മുറിച്ചുമാറ്റിയതാണ് ​ഗോപിയുടെ ഇടതുകാൽ. എന്നാൽ വിധിയെ പഴിച്ചിരിക്കാതെ കുടുംബത്തിനുവേണ്ടി അന്നുതൊട്ടേ അധ്വാനിക്കുന്നുണ്ട് ഈ ​ഗൃഹനാഥൻ. കാലിന് പകരം കൂട്ടെത്തിയ ക്രച്ചസും അധ്വാനിച്ച് കുടുംബം പോറ്റുമെന്ന ദൃഢനിശ്ചയവുമായിരുന്നു കൂട്ട്. നാടൻപണികളെല്ലാം സാധാരണയാളെപ്പോലെ ചെയ്യാനുള്ള മെയ് വഴക്കമുണ്ട് ​ഗോപിക്ക്. അതുകൊണ്ടുതന്നെ ജോലിയില്ലാതിരിക്കേണ്ടിയും വന്നിട്ടില്ല ​​ഗോപിക്ക്.