അങ്ങ് ആഗ്രയിൽ മാത്രമല്ല ഇങ്ങ് ആലപ്പുഴയിലുമുണ്ട് ഒരു 'താജ് മഹൽ'. യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ സൈനികർക്ക് ഒരു സ്മാരകമെന്ന നിലയിലാണ് ആലപ്പുഴയിലെ ഗ്ലോബൽ പീസ് പാലസ് നിർമ്മിച്ചിട്ടുള്ളത്. ലോകസമാധാനത്തിനായി മുൻ നാവികസേനാ ഉദ്യോഗസ്ഥനായ എ.കെ.ബി കുമാറാണ് ഇത് പണികഴിപ്പിച്ചത്. ആഗ്രയിലെ താജ് മഹലിന്റെ അതേ മാതൃകയിലാണ് ഗ്ലോബൽ പീസ് പാലസും നിർമ്മിച്ചിട്ടുള്ളത്.
ദേശീയപാത 66-ൽ ആലപ്പുഴ തുമ്പോളി ജംങ്ഷനിലാണ് ഗ്ലോബൽ പീസ് പാലസ് സ്ഥിതിചെയ്യുന്നത്. പൂർണ്ണമായും മാർബിളും ടൈലുകളുമുപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2007-ലാണ് ഈ സ്മാരകത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ ഈ സ്മാരകത്തിന് ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ചിലവായത്.
Content Highlights: global peace palace constructed at alappuzha resembling taj mahal
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..