മൃതദേഹം കണ്ടാൽ പോലും പേടിയാവുന്നവരായിരുന്നു ആ നാല് പെൺകുട്ടികൾ. കോവിഡ് വന്ന് മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാനുള്ള ദൗത്യം അന്ന് അവർ സ്വയം ഏറ്റെടുക്കുകയായിരുന്നു. ​ഗ്രാമപഞ്ചായത്ത് വാർ റൂമിലെ സ്ഥിരം സാന്നിധ്യമായ നാലുപേരെയും ഒരു മടിയും കൂടാതെ ആ ദൗത്യം ഏൽപ്പിക്കാൻ നേതൃത്വവും തയ്യാറായി. പിപിഇ കിറ്റ് ധരിച്ച് ആശുപത്രി ഫ്രീസറിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതു വരെയുള്ള ഓരോ കാര്യവും അവർ ഓർത്തെടുക്കുകയാണ്. ഇന്ന് കേരളത്തിന് മുഴുവൻ മാതൃകയാണ് റിയോ ബാബു, അജ്ന ശിവൻ, എസ്. അരുണിമ, സന്ധ്യ നെൽസൺ, മീര സുനിൽ എന്നീ മിടുക്കികൾ.

കോവിഡിൽ ലോകം സ്തംഭിച്ചു നിന്നപ്പോൾ എന്താവശ്യത്തിനും സജ്ജമായ ഒരു പറ്റം ചെറുപ്പക്കാരെ സംഘടിപ്പിക്കുകായിരുന്നു അന്നമനട ​ഗ്രാമ പഞ്ചായത്തും യുവത്വം സന്നദ്ദ സംഘടനയും.