ജെൻഡർ ന്യൂട്രൽ ലോകം സാധ്യമാണെന്ന് കരുതുന്നില്ലെന്നും സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ശാരീരിക വ്യത്യാസം തന്നെയാണ് അതിന്റെ കാരണം എന്നും പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരി അനിത നായർ. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അവർ.
"ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ജെൻഡർ ന്യൂട്രാലിറ്റി. പുരുഷന്മാർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ വ്യത്യസ്തമായാണ്. ജീവശാസ്ത്രപരമായും ശാരീരികപരമായും. സ്ത്രീകൾ വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ശാരീരിക ഘടനയിലെ വ്യത്യാസം കാരണം ഇരുവരുടെയും ആവശ്യങ്ങളും വ്യത്യസ്തമാണ്. സ്ത്രീയും പുരുഷനും നടക്കുന്നത് വ്യത്യസ്തമാണ്. നിരവധി കണ്ടിഷനിങ്ങിലൂടെയാണ് നമ്മൾ വളർന്നു വരുന്നത്. മാനസികമായി നമുക്ക് വേണമെങ്കിൽ ഒരു ജൻഡർ ന്യൂട്രൽ ലോകം സൃഷ്ടിക്കാം. പക്ഷേ അത് പ്രായോഗികമാണെന്ന് എനിക്ക് തോന്നുന്നില്ല." അനിത നായർ പറയുന്നു.
Content Highlights: gender-neutral worl is not possible women and men are different says anita nair
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..