ചീഞ്ഞ് തുടങ്ങിയ മീന്‍ ചെറിയ വിലയ്ക്ക് വാങ്ങി, മലമൂത്ര വിസര്‍ജ്യവും ഡീസലും കലര്‍ന്ന അഴുക്ക് വെള്ളത്തില്‍ കഴുകി, അതേ വെള്ളം ചേര്‍ത്ത് ഉപ്പിലിട്ട്, മാലിന്യ കൂമ്പാരത്തിനിടയില്‍ ഇട്ട് ഉണക്കി കുട്ടയിലാക്കുന്നു. കുട്ടകള്‍ ആദ്യം ഹോള്‍സെയില്‍ മാര്‍ക്കറ്റിലേക്ക്, അവിടുന്ന് ലോറിയില്‍ കേരളത്തിലേക്ക്, അവസാനം ഈ ഉണക്കമീന്‍ എത്തുന്നത് നമ്മുടെ തീന്‍മേശയിലേക്ക്. കേരളത്തിലേക്ക് എത്തുന്ന ഉണക്കമീന്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നറിയാന്‍ ഞങ്ങള്‍ മംഗലാപുരത്തേക്ക് നടത്തിയ യാത്രയില്‍ കണ്ട കാര്യങ്ങളാണ് ഇത്.
തുറസ്സായ സ്ഥലങ്ങളില്‍ വെച്ച സിമന്റ് പാത്രങ്ങളില്‍ ഉപ്പും അഴുക്കുവെള്ളവും മീനിന്റെ ചോരയും എല്ലാം കലര്‍ന്ന് അഴുകി ദുര്‍ഗന്ധം പരക്കുന്ന സ്ഥിതി ഇതേ പാത്രത്തിലേക്ക് പേരിനൊന്ന് വെള്ളത്തില്‍ മുക്കിയെടുത്തതും കഴുകാത്തതുമായ മീന്‍ കൊണ്ടിടും. രണ്ടു ദിവസം മീന്‍ ഈ വെള്ളത്തില്‍ കിടക്കും, അവിടുന്നെടുത്ത് കടല്‍വെള്ളത്തിലൊന്ന് മുക്കി, കടലോരത്ത് മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ ഉണക്കാനിടും. കാലാകാലങ്ങളായി ഇതേ രീതിയിലാണ് ഇവിടുത്തെ ഉണക്കമീന്‍ നിര്‍മാണം. ഇത്തരത്തില്‍ മീന്‍ ഉണക്കുന്ന നിരവധി സ്ഥലങ്ങളുണ്ട് മംഗലാപുരത്ത്. ഇവിടുത്തെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് വഴിയാണ് മംഗലാപുരത്തേയും ഗുജറാത്തിലേയും ഒക്കെ ഉണക്കമീന്‍ പ്രധാനമായും നമ്മുടെ നാട്ടിലേക്ക് എത്തുന്നത്.
Content Highlights: from the garbage heap to the dinner table dried fish business in Mangalore
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..