ടാക്സി ഡ്രൈവറായ ഭാസി തന്റെ വിരസമായ ലോക്ഡൗണ്‍ കാലം ചെലവഴിക്കാനാണ് പേപ്പര്‍ പള്‍പ്പും മറ്റ് പാഴ്വസ്തുക്കളും കൊണ്ട് ശില്‍പ്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. ശില്‍പ്പനിര്‍മ്മാണത്തില്‍ മുന്‍പരിചയമോ പരിശീലനമോ ലഭിച്ചിട്ടില്ലാത്ത ഭാസി ബാഹുബലി സിനിമയിലെ രംഗങ്ങള്‍ പുനഃസൃഷ്ടിക്കാനാണ് ആദ്യം ശ്രമിച്ചത്. 

ഇതിന് സുഹൃത്തുക്കളില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശില്‍പ്പത്തിനു പിന്നാലെയായി ഭാസി. തന്റെ മനസില്‍ ഉണ്ടായിരുന്ന രൂപത്തെ പകര്‍ത്താന്‍ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ലോക്ഡൗണ്‍ കാലമാണ് തന്നെ ശില്‍പ്പനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചതെന്നും ഭാസി പറയുന്നു.