രാഷ്ട്രീയത്തിനപ്പുറം നല്ല സുഹൃത്തുക്കളാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മുൻമന്ത്രി വി.എസ്. സുനിൽ കുമാറും. കഷണ്ടിക്കാരൻ കഷണ്ടിക്കാരനുമായി സംസാരിക്കുമ്പോൾ ഒന്നും മറച്ചുവെയ്ക്കാനില്ലെന്ന ജി. ശങ്കരപ്പിള്ളയുടെ കവിതയിലെ വരികൾ സുനിൽ കുമാർ വി.ഡി. സതീശനുമായി പങ്കുവെച്ചു. ഓൺലൈനായി സിനിമ കാണാറുണ്ടെങ്കിലും മുഴുവനായി കാണാൻ കഴിയാറില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. 2022 ആവുമ്പോഴേക്കും എല്ലാം ശരിയായി വരുമെന്ന പ്രത്യാശയും ഇരുവരും പങ്കുവെച്ചു.