കൊച്ചി നഗരത്തിലെ കോടികൾ വില മതിക്കുന്ന രണ്ടേക്കർ സ്ഥലം. പ്രകൃതി സ്നേഹം കാരണം അത് കാടായി സംരക്ഷിച്ച് അതിനകത്തെ 100 വർഷത്തിലേറെ പഴക്കമുള്ള വീട്ടിൽ താമസിക്കുകയാണ് എ.വി. പുരുഷോത്തമ കമ്മത്തും കുടുംബവും.

പറമ്പിന് ചുറ്റും ഫ്ളാറ്റുകളുണ്ടെങ്കിലും നമ്മുടെ ജീവൻ നിലനിർത്തുന്നതിന് അതു പോരെന്നാണ് പുരുഷോത്തമ കമ്മത്തിന്റെ പക്ഷം. "അച്ഛൻ നല്ലൊരു കർഷകനായിരുന്നു. അതുകൊണ്ടുതന്നെ കർഷകരക്തമാണ് ശരീരത്തിലോടുന്നത്." സസ്യങ്ങളെ കുറച്ചെങ്കിലും സംരക്ഷിക്കുക എന്ന ആലോചനയിൽ നിന്നാണ് ഇപ്പോൾ കാണുന്ന വനമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.