ഒഡീഷയില്‍ സിമലിപാല്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ച തീ പടരുന്നു. സമീപ്രദേശമായ കുല്‍ദിഹ വന്യമൃഗസംരക്ഷണ കേന്ദ്രത്തിലേക്കും ബൗധ് വനമേഖലയിലേക്കും കാട്ടുതീ പടര്‍ന്നിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും വനംവകുപ്പു ജീവനക്കാരും കാട്ടുതീ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് 359 സ്ഥലങ്ങളില്‍ തീപ്പിടിത്തം തുടരുന്നതായി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. സിമലിപാലിലെ 21 വനമേഖലകളില്‍ എട്ടിടത്തും തീ പടര്‍ന്നിട്ടുണ്ട്.
94 ഇനം ഓര്‍ക്കിഡുകള്‍, 38 ഇനം മത്സ്യങ്ങള്‍, 164 ഇനം ചിത്രശലഭങ്ങള്‍, 55 ഇനം സസ്തനികള്‍, 304 ഇനം പക്ഷികള്‍, 21 ഇനം ഉഭയജീവികള്‍ എന്നിവയുടെ ആവാസകേന്ദ്രമാണ് സിമലിപാല്‍. ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം കാട്ടുതീ ഉണ്ടാകുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ഒഡിഷ. നവംബര്‍ ഒന്നിന് ശേഷം ഒഡീഷയില്‍ 16,494 തീപ്പിടിത്തങ്ങളാണ് ഉണ്ടായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..