എട്ട് മാസം മുമ്പാണ് പൊൻമുടികോട്ടയിൽ നിന്ന് വനം വകുപ്പ് ആദ്യത്തെ കടുവയെ പിടിക്കുന്നത്. അന്ന് തന്നെ വനം വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു, ഇനിയും കടുവയെ കിട്ടാൻ ഉണ്ട്, ജനങ്ങൾ ജാഗ്രത പാലിക്കണം. പിന്നീട് പൊൻമുടിക്കോട്ടയിലെ പലരും കടുവയെ കണ്ടു, വീട്ടുമുറ്റത്ത്, റോഡിൽ, കാട്ടിൽ അങ്ങനെ പലയിടത്തും പകൽ സമയത്ത് പോലും കടുവ ആക്രമിക്കാനെത്തി, ഇതിനിടെ പല തവണ പുലിയിറങ്ങി. എന്നിട്ടും കടുവയെ പിടിക്കാൻ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിച്ചില്ല.
കടുവയെ പേടിച്ച് ഏക വരുമാന മാർഗമായ പശുവിനേയും ആടിനേയും കർഷകർ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കി, കാപ്പി തോട്ടങ്ങളിലേക്ക് പോവാതായി. കൂടുതൽ കൂടുകൾ സ്ഥാപിച്ച് കടുവയെ ഉടൻ പിടികൂടണം എന്ന് നാട്ടുകാർ ഒന്നാകെ പരാതി നൽകിയിട്ടും ഇപ്പോഴും നടപടിയില്ല. ജീവന് സംരക്ഷണം കിട്ടാൻ ഇനി സമരമല്ലാതെ മറ്റുവഴികളില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പിന്റെ അനാസ്ഥക്കെതിരേ തിങ്കളാഴ്ച മുതൽ സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം
Content Highlights: ponmudikotta, tiger attack, wayanad, forest department, wildlife
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..