ആരവല്ലി പര്‍വ്വത ശിഖരങ്ങള്‍ക്ക് കീഴെ പച്ചപുതച്ച് കിടക്കുകയാണ് ഡെല്‍ഹി മെഹറോളിയിലെ സഞ്ജയ് വനം. നിബിഢവനത്തിന് നടുവില്‍ നാലേക്കറോളം വ്യാപിച്ച് കിടക്കുന്ന ഒരു തടാകമുണ്ട്. കൊറ്റികളും അരയന്നങ്ങളും നീന്തിത്തുടിക്കുന്ന ഈ ജലാശയത്തിൽ ഒഴുകുന്ന ഉദ്യാനം ഒരുങ്ങുകയാണ്. എന്തിനാണ് ഒഴുകുന്ന ഉദ്യാനം?. മലിനീകരണ നിയന്ത്രണത്തിൽ ഒരു പുത്തൻ മാതൃക തീർക്കാൻ ശ്രമിക്കുകയാണ് ഇവിടെ.