സ്വന്തം കുഞ്ഞ് എന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ട്രാൻസ് കപ്പിളായ സിയയും സഹദും. ഒരേ സമയം അച്ഛനും അമ്മയും ആവുന്ന ത്രില്ലിലാണ് സഹദ് . അമ്മേയെന്ന് വിളിക്കാൻ ഒരു കുഞ്ഞ് വരുന്ന സന്തോഷത്തിലാണ് സിയ. ഒന്നിച്ച് ജീവിക്കാൻ തുടങ്ങി കുറച്ചു നാളുകൾക്ക് ശേഷമാണ് ഒരു കുട്ടി വേണമെന്ന തോന്നൽ സിയക്ക് വരുന്നത്. സിയയ്ക്ക് അതിനു അതിന് പറ്റുമായിരുന്നില്ല, അങ്ങനെ ആണ് സഹദ് ഗർഭം ധരിക്കാൻ തീരുമാനിച്ചത്.
ബ്രെസ്റ്റ് റിമൂവ് ചെയ്തു ഹോർമോൺ ട്രീറ്റ്മെൻ്റ് ചെയ്തിരുന്ന സഹദ് ചികിത്സ നിർത്തിവെച്ചു. സിയയും ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്തിരുന്നില്ല. കുഞ്ഞ് വേണം എന്ന ഇരുവരുടെയും ആഗ്രഹത്തിന് ഡോക്ടർമാരും കൂടെ നിന്നു.. കുഞ്ഞിനെ ജാതിയുടെയോ മതത്തിൻ്റെയോ അതിർ വരമ്പുകൾ ഇല്ലാതെ വളർത്തണം...വലുതാവുമ്പോൾ സ്വന്തം ജൻഡർ കുഞ്ഞ് തന്നെ തീരുമാനിക്കട്ടെ എന്ന് പറയുന്നു സിയയും സഹദും
Content Highlights: first transman pregnancy in india Malayali trans couple Zahad and Ziya waiting for their child
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..