രുചിക്കൂട്ടൊരുക്കി കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ കാന്റീന്‍

കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീന്‍ കുടുംബശ്രീയുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തോടു കൂടി പാലക്കാട് ജില്ലയില്‍ ആരംഭിച്ചു. പാലക്കാട് സിവില്‍സ്റ്റേഷനിലാണ് സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഒരുമ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഈ കാന്റീന്‍ പ്രവര്‍ത്തിക്കുക..രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ദോശ, ഇടിയപ്പം, പുട്ട്, ഇഡ്ഡലി, ചെറുകടികള്‍, ചട്ടിക്കഞ്ഞി, പുഴുക്ക് തുടങ്ങിയ വിഭവങ്ങള്‍ ലഭിക്കും. വര്‍ഷ നന്ദിനി, മഞ്ജു, പ്രകാശന്‍ മീര, സലീം സല്‍മ, മോനുപ്പ, സുജി  മീര, കൃഷ്ണ, മോനിബ, കല, മഞ്ജു,  രമ്യ, കബീര്‍, ശ്രീദേവി. തുടങ്ങിയവരാണ് ഈ കാന്റീനിന്റെ അമരത്ത് നില്‍ക്കുന്നവര്‍. നിരവധി പേരാണ് ഒരോ ദിവസവും ഇവരുടെ കൈപുണ്യത്തിനായി എത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented